Make your own free website on Tripod.com

വര്‍ണ്ണോത്പത്തി


മറ്റു മൃഗങ്ങളില്‍നിന്നും മനുഷ്യനുള്ള ഒരു പ്രധാന വ്യത്യാസം അവന്‌ വ്യത്യസ്ത തരങ്ങളിലുള്ള വര്‍ണ്ണങ്ങള്‍ ഉച്ചരിക്കാന്‍ കഴിയുമെന്നതാണ്‌. പരിണാമത്തിന്റെ നിര്‍ണ്ണായകഘട്ടങ്ങളില്‍ അവനു സംഭവിച്ചിട്ടുള്ള ശരീരമാറ്റങ്ങളാണ്‌ ഈ കഴിവിനു കാരണം.

എല്ലാ മൃഗങ്ങള്‍ക്കും ശബ്ദം ഉല്‍പാദിപ്പിക്കുവാന്‍ കഴിവുണ്ട്‌. പക്ഷേ മനുഷ്യനെപ്പോലെ വ്യത്യസ്ഥമായ ആവൃത്തികളിലും മാത്രകളിലും യത്നങ്ങളിലും ആ ശബ്ദത്തെ വൈവിദ്ധ്യത്തോടുകൂടി കേള്‍പ്പിക്കാന്‍ മനുഷ്യനെപ്പോലെ അവയ്ക്കൊന്നും സാദ്ധ്യമല്ല.


നമുക്ക്‌ ശബ്ദം ഉത്പാദിപ്പിക്കുവാന്‍ കഴിയുന്നത്‌ നമ്മുടെ സ്വനപേടകം voice boxമൂലമാണ്‌. ശ്വാസകോശം, തൊണ്ട,സ്വനതന്തുക്കള്‍, അണ്ണാക്ക്‌,നാവ്‌, പല്ല്, ചുണ്ടുകള്‍,നാസാദ്വാരങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെട്ട ഘടനയെ പൊതുവേ സ്വനപേടകം എന്നു വിളിക്കാം.


മിക്കവാറും എല്ലാ മൃഗങ്ങള്‍ക്കും നമ്മുടേതുപോലെ തന്നെ സ്വനപേടകമുണ്ട്‌. എങ്കിലും ഇപ്പറഞ്ഞ എല്ലാ അവയവങ്ങളും അതേ അനുപാതങ്ങളില്‍ അവയ്ക്കില്ല.

പരിണാമത്തിന്റെ പല ദശകളിലായാണ്‌ തൊണ്ട,